ചെന്നൈ: വിജയ് തമിഴ്നാട് മുഖ്യമന്ത്രി പദത്തിലേക്ക്.കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ കോൺഗ്രസ് പിന്തുണ തേടി ടിവികെ കത്ത് നൽകി. കെ സി വേണുഗോപാലിനാണ് കത്ത് നൽകിയത്.രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഇന്ന് തന്നെ യോഗം ചേർന്ന് കോൺഗ്രസ് തീരുമാനമെടുക്കും. കോൺഗ്രസ് നീക്കത്തിൽ ഡിഎംകെയ്ക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്.
അതേ സമയം ടിവികെ നിയമസഭ കക്ഷി നേതാവായി വിജയ്‍യെ തെരഞ്ഞെടുത്തു. നിയുക്ത എംഎൽഎമാരുടെ യോഗത്തിലാണ് വിജയ്‍യെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.108 എംഎൽഎമാർ ഉള്ള ടിവികെയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ ഇനി 10 പേരുടെ പിന്തുണയാണ് വേണ്ടത്. നി മാജിക് സംഭവിക്കുമെന്ന് നിയുക്ത ടിവികെ എംഎൽഎ വിഎൻഎസ് മുസ്തഫ പ്രതീക്ഷ പ്രകടിപ്പിച്ചു.