തിരുവനന്തപുരം: കിഫ്ബി സി.ഇ.ഒ സ്ഥാനത്തുനിന്ന് കെ.എം. എബ്രഹാം രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ എബ്രഹാം കിഫ്ബി സി.ഇ.ഒ സ്ഥാനം ഒഴിഞ്ഞത്.
അഡീഷനൽ സി.ഇ.ഒ മിനി ആന്‍റണിക്കാണ് താൽക്കാലിക ചുമതല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടനെ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.
പുതിയ സർക്കാർ അധികാരത്തിൽ എത്തുന്നതോടെ കിഫ്ബിയുടെ ഭാവി എന്താകുമെന്ന ചർച്ച സജീവമാണ്. 98,800 കോടിയുടെ 1230ലധികം പദ്ധതികൾക്കാണ് നിലവിൽ കിഫ്ബി അനുമതി നൽകിയിരിക്കുന്നത്. 38,000 കോടി രൂപ വിവിധ പദ്ധതികൾക്കായി ചെലവഴിച്ചിട്ടണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.പ്രതിപക്ഷവും സസ്പെൻഡ് ചെയ്യപ്പെട്ട പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകും കിഫ്ബി ഫണ്ട് വഴിതിരിച്ചുവിട്ടതായി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.