Share this Article
News Malayalam 24x7
നന്ദിഗ്രാമിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കും’; മുസ്ലീങ്ങളെല്ലാം വോട്ട് ചെയ്തത് തൃണമൂലിന് വേണ്ടിയാണെന്നും സുവേന്ദു അധികാരി
വെബ് ടീം
17 hours 18 Minutes Ago
1 min read
suvendhu adhikari

കൊൽക്കത്ത: മുസ്ലീങ്ങളെല്ലാം വോട്ട് ചെയ്തത് തൃണമൂലിന് വേണ്ടിയാണെന്നും അതുകൊണ്ട് നന്ദിഗ്രാമിലെ ഹിന്ദുക്കള്‍ക്കായി മാത്രം പ്രവര്‍ത്തിക്കുമെന്നും ബിജെപി നേതാവ് സുവേന്ദു അധികാരി.  ബംഗാളില്‍ കണ്ടത് സനാതന ധര്‍മ്മത്തിനായുള്ള വിജയമെന്നും സുവേന്ദു അധികാരി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്തുടനീളം ഹിന്ദു മുസ്ലിം വര്‍ഗീയ പരാമര്‍ശങ്ങള്‍ തുടര്‍ന്ന സുവേന്ദു അധികാരിക്ക് ഫലം വന്നപ്പോഴും മാറ്റമില്ലെന്നാണ് വ്യക്തമാകുന്നത്.

24മണിക്കൂറിനുള്ളിൽ ബംഗാളിൽ തൃണമൂൽ നാശവശേഷമാകുമെന്നും സുവേന്ദു അധികാരി പറഞ്ഞു.തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളില്‍ കൂടി കടന്നു കയറിയാണ് ബിജെപിയുടെ ജയം. ഭവാനിപ്പൂരിലെ തോല്‍വി മമതക്ക് നല്‍കുന്നത് സമാനതകള്‍ ഇല്ലാത്ത തിരിച്ചടിയും നേരിട്ടു. എസ്‌ഐആര്‍ മൂലം 50000ലേറെ വോട്ട് ഭവാനിപുരില്‍ മാത്രം റദ്ദാക്കപ്പെട്ടിരുന്നു. തിരിച്ചടിക്ക് പ്രധാന കാരണങ്ങളിലൊന്ന് തൃണമൂല്‍ കണക്കാക്കുന്നതും ഇതുതന്നെ. ബംഗാളികള്‍ അല്ലാത്ത കൊല്‍ക്കത്തയിലെ വോട്ടര്‍മാരും ഹിന്ദു വോട്ടര്‍മാരും ബിജെപിയെ സഹായിച്ചു. ന്യൂനപക്ഷ വോട്ടുകള്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും ബിജെപി തരംഗം തടയാന്‍ അത് മതിയാവുമായിരുന്നില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories