റാസല്‍ഖൈമയിലെ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി. മരിച്ചവരില്‍ മലയാളിയും. തലശ്ശേരി സ്വദേശി സങ്കീര്‍ത്തനയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ 26 പേരില്‍ 12 പേരും ആശുപത്രി വിട്ടു. മരിച്ചവരില്‍ 11 പേരും ഇന്ത്യക്കാരാണ്. ഇതില്‍ ഭൂരിഭാഗം പേരും മലയാളികളാണെന്നാണ് വിവരം. ഒരു ഫിലിപ്പീന്‍സ് സ്വദേശിയും, ഒരു ശ്രീലങ്കന്‍ സ്വദേശിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മൃതദേഹങ്ങളുടെ തിരിച്ചറിയല്‍ നടപടികള്‍ തുടരുകയാണ്. ഒമാനില്‍ വിസ പുതുക്കി മടങ്ങുകയായിരുന്ന പ്രവാസികളാണ് അപകടത്തില്‍പ്പെട്ടത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള ട്രാവല്‍സിന്റെ ബസാണ് ഇതെന്നാണ് വിവരം. തകരാറിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ബസില്‍ 41 യാത്രക്കാരാണ് ഉണ്ടായിരുന്നത്.