സെക്രട്ടറിയേറ്റിന് മുൻപിൽ സമരം ചെയ്യുന്ന എൽപിഎസ് സമരം നേതാവ് വളർമതിയെ ബലം പ്രയോഗിച്ച ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമം എന്ന് ആരോപണം. ഇന്ന് മന്ത്രിസഭായോഗം നടക്കാനിരിക്കെ കഴിഞ്ഞദിവസം രാത്രി സമര സ്ഥലത്ത് പൊലീസ് എത്തി ഇതിലുള്ള ശ്രമങ്ങൾ നടത്തിയെന്ന് സമര സമിതി അറിയിച്ചു. തുടർച്ചയായി മൂന്ന് ദിവസമായി ഇന്നലെ വരെ പൊലീസ് ടീച്ചറെ ബലമായി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു എന്നും സർക്കാർ അനുനയ ഇടപാടുകൾ നടത്തുന്നുവെങ്കിൽ ,ഇന്ന് വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടക്കും എന്ന് മാധ്യമങ്ങൾ പറയുമ്പോൾ എന്തിനാണ് ടീച്ചറെ ബലം പ്രയോഗിച്ച് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ സർക്കാർ ശ്രമിക്കുന്നതെന്നാണ് സമര സമിതിയുടെ ചോദ്യം.. അതേസമയം ഇന്ന് മന്ത്രിസഭയിൽ എൽ പി എസ് ടി വിഷയം ചർച്ചയ്ക്കില്ലെന്നാണ് സൂചന.