Share this Article
News Malayalam 24x7
ശശി തരൂർ എംപിയ്ക്ക് പരിക്ക്, ഫോണില്‍ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ പടിക്കെട്ടില്‍ നിന്ന് തെന്നി വീണു
വെബ് ടീം
posted on 05-02-2026
1 min read
SASHI THAROOR

തിരുവനന്തപുരം എം പി ശശി തരൂരിന് പരുക്ക്. കാലെല്ലിന് പൊട്ടൽ. പാർലമെൻറ് വളപ്പിലെ പടിക്കെട്ടിൽ ഇന്നലെ തരൂർ തെന്നി വീണിരുന്നു. കാലിനേറ്റ പരിക്ക് ഒടിവാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. പാർലമെന്‍ററി പ്രവർത്തനങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും കഴിയുന്നത്രയും തുടരും. എല്ലാ ആശംസകൾക്കും നന്ദിയെന്നും തരൂര്‍ വ്യക്തമാക്കി. പാർലമെൻറ് നടപടികളിൽ വീൽചെയറിലായാലും പരമാവധി പങ്കെടുക്കുമെന്ന് തരൂർ സമൂഹമാധ്യമത്തില്‍ കുറിച്ചു.

പാര്‍ലമെന്റിന് പുറത്തെ പടിക്കെട്ടില്‍ ഇന്നലെ ഉച്ചയോടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെയാണ് പടിക്കെട്ടില്‍ നിന്ന് തരൂർ തെന്നി വീണത്. യുപി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് എംപിയും സ്ഥലത്തുണ്ടായിരുന്നു. വീഴുന്നത് കണ്ട സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരും അഖിലേഷ് യാദവും ചേര്‍ന്ന് തരൂരിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories