മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കുന്നതിന് ഇന്ത്യ ഉപാധികള്‍ വെച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബംഗ്ലാദേശ്. ഇരുരാജ്യങ്ങളും തമ്മില്‍ അത്തരത്തിലുള്ള യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ലെന്നും എന്നാല്‍ ഔദ്യോഗികമായി ഇന്ത്യ എന്തെങ്കിലും ഉപാധികള്‍ മുന്നോട്ടുവെച്ചാല്‍ അത് പരിശോധിക്കാന്‍ തയ്യാറാണെന്നും ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷാമ ഒബൈദ് ഇസ്ലാം വ്യക്തമാക്കി. മറ്റേതൊരു കുറ്റവാളിയെയും പോലെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി കൈമാറല്‍ കരാര്‍ വഴി ഹസീനയെ തിരികെ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും, ഹസീനയുടെ തിരിച്ചുവരവിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധമാണെന്നും ഷാമ ഒബൈദ് കൂട്ടിച്ചേര്‍ത്തു. 2024ല്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ഷെയ്ഖ് ഹസീന നാടുകടത്തിയത്. ഇന്ത്യയില്‍ പ്രക്ഷോഭകര്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഹസീനയ്ക്ക് ബംഗ്ലാദേശിലെ കോടതി മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.