ചേരാനെല്ലൂര്‍ വാഹനാപകടക്കേസില്‍ 17 കാരന്റെ ജാമ്യം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജയബാലകൃഷ്ണന്റെ കുടുംബാണ് പുനപരിശോധനാ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ പ്രതിയായ 17കാരനും സര്‍ക്കാരും മറുപടി നല്‍കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിക്കാതെയാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും സെഷന്‍സ് കോടതിയും ജാമ്യം അനുവദിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രതിയുടെ പിതാവ് ജുഡീഷ്യറിയുടെ ഭാഗമായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ജാമ്യം റദ്ദാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.