അമേരിക്കയുടെ മൂന്നാമത്തെ ആണവോര്‍ജ വിമാന വാഹിനിക്കപ്പല്‍ യുഎസ്എസ് തിയോഡോര്‍ റൂസ് വെല്‍റ്റും പശ്ചിമേഷ്യന്‍ മേഖലയിലെത്തി. നവംബര്‍ എട്ടിന് സിംഗപ്പൂരില്‍ നിന്ന് പുറപ്പെട്ട യു എസ് എസ് തിയോഡോര്‍ റൂസ്വെല്‍റ്റ് മലാക്ക കടലിടുക്ക് വഴി ഇന്നലെയാണ് പശ്ചിമേഷ്യന്‍ തീരത്തോട് ചേര്‍ന്ന് നിലയുറപ്പിച്ചത്. 90ഓളം യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വഹിക്കാന്‍ തിയോഡോര്‍ റൂസ്വെല്‍റ്റിന് സാധിക്കും. ആണവ ഇന്ധനം ഉപയോഗിച്ചാണ് കപ്പലിന്റെ പ്രവര്‍ത്തനം. കപ്പലിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന രണ്ട് ആണവ റിയാക്ടറുകളാണ് ഇതിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നത്. അതിനാല്‍ ഇന്ധനം നിറക്കാതെ വര്‍ഷങ്ങളോളം കടലില്‍ തന്നെ തുടരാന്‍ കപ്പലിന് സാധിക്കും. നേരത്തെ യുഎസ്.എസ് ജോര്‍ജ് എച്ച് ഡബ്ലിയു ബുഷ്. യുഎസ്എസ് വാഷിംഗ്ടണ്‍ എന്നീ വിമാനവാഹിനിക്കപ്പലുകളും മേഖലയില്‍ വിന്യസിച്ചിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയുള്ള ഈ നീക്കം ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്.