കുല്‍ഗാമില്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു. പരിക്കേറ്റ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ മുഹമ്മദ് ലത്തീഫിനെ കണ്ടെത്താനാണ് ശ്രമം. ലാരൂ മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ മുഹമ്മദ് ലത്തീഫിന്‌റെ സഹായിയായ ഉമര്‍ നസീര്‍ എന്ന ഭീകരനെ സൈന്യം വധിച്ചിരുന്നു. വെടിയേറ്റ നിലയില്‍ മുഹമ്മദ് ലത്തീഫ് വനമേഖലയിലേക്ക് രക്ഷപ്പെട്ടതായാണ് സൂചന. പ്രദേശത്ത് കനത്ത ജാഗ്രതയും തുടരുകയാണ്... ഇന്ത്യന്‍ സൈന്യവും സി ആര്‍ പി എഫും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായാണാണ് തെരച്ചില്‍ നടത്തുന്നത്. ഇക്കഴിഞ്ഞ 11ന് കുല്‍ഗാമിലെ സി ആ ര്‍പി എഫ് പോസ്റ്റിന് നേരെയുണ്ടാ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുഹമ്മദ് ലത്തീഫ് ഉള്‍പ്പെട്ട സംഘമായിരുന്നു.