Share this Article
News Malayalam 24x7
പഞ്ചാബില്‍ ആം ആദ്മി നേതാവിനെ വെടിവെച്ചു കൊന്നു
AAP Leader Gurpreet Singh Incident in Punjab's Firozpur

പഞ്ചാബിൽ ആം ആദ്മി പാർട്ടി (എ.എ.പി) പ്രാദേശിക നേതാവിനെ അജ്ഞാതസംഘം വെടിവെച്ചുകൊന്നു . എ.എ.പി നേതാവായ ഗുർപ്രീത് സിംഗാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. പഞ്ചാബിലെ ഫിറോസ്പൂരിലാണ് സംഭവം നടന്നത്.സുഹൃത്തിനൊപ്പം കാറിൽ സഞ്ചരിക്കവേ, മറ്റൊരു കാറിലെത്തിയ നാലംഗ അക്രമിസംഘം ഗുർപ്രീത് സിംഗിന്റെ കാറിനു നേരെ വെടിയുതിർക്കുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ ഗുർപ്രീതിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അക്രമികളായ നാലംഗ സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories