ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട് കേസില്‍ സുപ്രീംകോടതി വിമര്‍ശനത്തനിന് പിന്നാലെ നടപടി കടുപ്പിച്ച് ക്രൈംബ്രാഞ്ച്. 2 ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനം . ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അംഗങ്ങള്‍ക്ക് വീണ്ടും നോട്ടീസ് നല്‍കും. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് പിഎസ്‌സി നല്‍കിയ ഹര്‍ജി പരിഗണിക്കവേ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം എന്ന് സര്‍ക്കാരിനോട് ചോദിച്ച ഹൈക്കോടതി പിഎസ്‌സിയും സര്‍ക്കാരും ഭായ് ഭായ് കളിച്ചാല്‍ ജനങ്ങള്‍ക്ക് സംശയം തോന്നുമെന്നും വിമര്‍ശിച്ചു. അന്വേഷണത്തോട് പിഎസ്‌സി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. അതേസമയം, ചട്ടങ്ങള്‍ പാലിക്കാതെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം എന്ന് പിഎസ്‌സി വാദിച്ചു. തുടര്‍ന്ന് കേസ് 27ന് വീണ്ടും പരിഗണിക്കനാനായി മാറ്റുകയായിരുന്നു.