വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിന്റെ വിവരങ്ങള്‍ നിഷേധിച്ച് തെരഞ്ഞൈടുപ്പ് കമ്മീഷന്‍. സോഫ്റ്റ് വെയറിന്റെ പേരും പതിപ്പും വെളിപ്പെടുത്താനാവില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. വിവരം വെളിപ്പെടുത്തുന്നത് വാണിജ്യ രഹസ്യത്തിന്റേയും ബൗദ്ധിക സ്വത്തവകാശത്തിന്റേയും ലംഘനമാകുമെന്നാണ് കമ്മീഷന്റെ നിലപാട്. വിവരാവകാശ അപേക്ഷയിലാണ് കമ്മീഷന്റെ മറുപടി. തെലങ്കാനയിലെ കരിംനഗര്‍ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകന്‍ എം.എ. മുജീബ് അയ്യൂബ് ആണ് അപേക്ഷ നല്‍കിയത്.
SIR ന് പുതിയ സോഫ്റ്റ്വെയര്‍ വികസിപ്പിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല. വോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനും മണ്ഡലം തലത്തിലുള്ള ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും മറുപടിയില്‍ അറിയിച്ചിട്ടുണ്ട്. എസ്‌ഐആറിന് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് വാണിജ്യരഹസ്യം ആണന്ന് ചൂണ്ടിക്കാട്ടി മറുപടി നല്‍കിയിട്ടില്ല.ക്രമക്കേടുകള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ ആരെന്ന ചോദ്യത്തിന് ജീവന് ഭീഷണി ഉണ്ടാവും എന്ന കാരണം പറഞ്ഞ് ആ വിവരവും കമ്മീഷന്‍ നിഷേധിച്ചിട്ടുണ്ട്. ഈ മാസം 16 ന് നല്‍കിയ അപേക്ഷയിലാണ് മറുപടി.