ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്‌റോഫിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ അമിതാഭ് ബച്ചനും വധഭീഷണി. ഒക്ടോബര്‍ 31 നും നവംബര്‍ 27 നും ഇടയില്‍ ബച്ചന്റെ ജുഹുവിലെ ജല്‍സ ബംഗ്ലാവില്‍ ബോംബ് വയ്ക്കുമെന്നാണ് ഭീഷണി. നടനും ഗായകനുമായ ദില്‍ജിത് ദൊസാഞ്ചിനും സമാനമായ രീതിയില്‍ ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. ഖലിസ്ഥാന്‍ നാഷണല്‍ ആര്‍മി എന്ന സംഘടനയാണ് ഇരുവര്‍ക്കും വധഭീഷണി മുഴക്കിയിരിക്കുന്നത്. ബൃഹാന്‍ മുംബൈ കോര്‍പ്പറേഷന്‍ ഓഫീസിലേക്കാണ് ഇത് സംബന്ധിച്ച മെയില്‍ എത്തിയത്. ഇതിന് പിന്നാലെ ദില്‍ജിത് ദൊസാഞ്ചിന്റെ പരിപാടികള്‍ റദ്ദാക്കി. ഒക്ടോബര്‍ 30 ലേയും നവംബര്‍ 27 ന് മുംബൈയിലും നടക്കേണ്ടിയിരുന്ന സംഗീത പരിപാടികളാണ് റദ്ദാക്കിയത്. അതേസമയം ഇതൊരു വ്യാജ ഭീഷണിയാണെന്നാണ് പൊലീസിന്റെ നിഗമനം. അമിതാഭ് ബച്ചന്റെയും ദില്‍ജിത് ദൊസാഞ്ചിന്റെയും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.