Share this Article
ഇറാന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്
Trump

അമേരിക്കയുമായി നയതന്ത്ര കരാറിലെത്താന്‍ തയ്യാറായില്ലെങ്കില്‍ ഇറാനെതിരെ വീണ്ടും സൈനിക ആക്രമണം നടത്തിയേക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റെ ഡൊണാളഡ് ട്രംപ്. ഫ്‌ലോറിഡയില്‍ നടന്ന ഒരു പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ട്രംപിന്റെ ഈ ഭീഷണി. തുര്‍ക്കിയിലെ യുഎസ് അംബാസഡറും സിറിയയിലെ വാഷിംഗ്ടണിന്റെ പ്രധാന നയതന്ത്രജ്ഞനുമായ ടോം ബാരക് ഇറാന് നേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒരു പോഡ്കാസ്റ്റില്‍ സൂചിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ കടുത്ത പ്രതികരണം പുറത്തുവന്നത്. ഇറാനെതിരായ യുഎസ് സൈനിക നടപടിയുടെ കോഡ് നാമമായ 'എപ്പിക് ഫ്യൂറി' പരാമര്‍ശിച്ചുകൊണ്ട്, 'ഞങ്ങള്‍ മറ്റൊരു ചെറിയ 'എപ്പിക് ഫ്യൂറി' കൂടി നടത്തിയേക്കാം, എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories