സുപ്രീംകോടതി മുന്‍ ചീഫ്ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ജഡ്ജി സഞ്ജയ് കിഷന്‍ കൗള്‍.ജഡ്ജിമാരുടെ നിയമനത്തില്‍ ജസ്റ്റീസ് ചന്ദ്രചൂഡ് കേന്ദ്രസര്‍ക്കാരിന് വഴങ്ങിയെന്ന ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം യോഗം ചേരുന്നതിന് മുന്‍പ് സര്‍ക്കാരിന്റെ അഭിപ്രായം തേടിയെന്നാണ് വെളിപ്പെടുത്തല്‍. ഈ മാസം പ്രസിദ്ധീകരിക്കുന്ന 'ഭയമോ പക്ഷപാതിത്വമോ ' ഇല്ലാതെ എന്ന ആത്മകഥയിലാണ് ജസ്റ്റീസ് കിഷന്‍ കൗളിന്റെ തുറന്നുപറച്ചില്‍. കൊളീജിയം പരിഗണിക്കുന്ന ജഡ്ജിമാരുടെ ജാതി സര്‍ക്കാര്‍ ആരാഞ്ഞുവെന്നാണ് ഒരു ആരോപണം. നിയമനത്തിന് കൊളീജിയം പരിഗണിക്കാത്ത ഒരു പേര് ചീഫ് ജസ്റ്റീസ് നിര്‍ദേശിച്ചുവെന്നും താന്‍ അതിനെ എതിര്‍ത്തെന്നും നിയമനം നടന്നില്ലെന്നും ജസ്റ്റീസ് കിഷന്‍ കൗള്‍ വെളിപ്പെടുത്തുന്നുണ്ട്. ജഡ്ജിമാരുടെ നിയമനത്തിന് പാര്‍ലമെന്റ് പാസാക്കിയ നിയമം റദ്ദാക്കാതെ പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കണമായിരുന്നുവെന്നും ജസ്റ്റീസ് കഷന്‍ കൗള്‍ അഭിപ്രായപ്പെടുന്നുണ്ട്. ജുഡീഷ്യക്കെതിരെ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ മുന്‍ ജഡ്ജിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.