Share this Article
സൗദിക്കെതിരെ വ്യാപക ആക്രമണവുമായി ഹൂതികള്‍
Houthis launch widespread attacks against Saudi Arabia

സൗദി അറേബ്യക്കെതിരെ വീണ്ടും വ്യാപക ആക്രമണവുമായി ഹൂതികള്‍. സൗദിയിലേക്കും യെമനിലെ ഏദന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും മിസൈല്‍ ആക്രമണം. മക്കയിലും ജിദ്ദയിലും മിസൈല്‍ ഭാഗങ്ങള്‍ പതിച്ചതായും റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചതായും ഈ മാസത്തെ നാലാമത്തെ ആക്രമണമാണിതെന്നും യെമന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. വ്യോമഗതാഗത സുരക്ഷയെ ബാധിക്കുന്നതാണിതെന്നും കൂടുതല്‍ ജീവഹാനിക്ക് ഇടയാക്കുന്നതാണ് ആക്രമണമെന്നും യെമന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. അതിനിടെ മക്ക, മദീനകള്‍ക്ക് നേരെയുണ്ടായ ഹൂതികളുടെ മിസൈല്‍ ആക്രമണത്തെ പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories