Share this Article
രാത്രി ഭക്ഷണം കഴിഞ്ഞ് നടക്കാനിറങ്ങിയ ഇന്ത്യൻ യുവതി ആല്‍ബനിയില്‍ കുഴഞ്ഞുവീണു മരിച്ചു
വെബ് ടീം
1 hours 38 Minutes Ago
1 min read
akshitha

ആല്‍ബനി: യുഎസില്‍ രാത്രി നടക്കാനിറങ്ങിയ തെലങ്കാന സ്വദേശി കുഴഞ്ഞുവീണു മരിച്ചതായി റിപ്പോര്‍ട്ട്. പ്രമുഖ വ്യവസായിയായ നള്ളമാല ആനന്ദിന്റെ മകള്‍ അക്ഷിത(25)യാണ് ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

രാത്രി ഭക്ഷണം കഴിച്ച ശേഷം വീടിന്‍റെ പുറത്ത് നടക്കുന്നതിനിടെയാണ് അക്ഷിത പെട്ടെന്ന് കുഴഞ്ഞുവീണത്. അല്‍പനേരം കഴിഞ്ഞ് പുറത്തെത്തിയ സഹോദരന്‍ അക്ഷയ് ആണ് അക്ഷിതയെ അബോധാവസ്ഥയില്‍ തറയില്‍ കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അടുത്തിടെ സയന്‍സില്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയ അക്ഷിതയ്ക്ക് ജോലി ലഭിച്ചിരുന്നു. പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള തയാറെടുപ്പുകള്‍ക്കിടെയാണ് മരണം തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് അക്ഷിതയുടെ കുടുംബം. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories