Share this Article
കേരളത്തെയും ഫോർട്ട്കൊച്ചിയെയും കുറിച്ച് വിദ്വേഷ പരാമർശ വീഡിയോ; യൂട്യൂബർ അമൃത് സിംഗ് ഡാരനെതിരെ കേസെടുത്തു
വെബ് ടീം
1 hours 18 Minutes Ago
1 min read
AMRIT SINGH DARAN

കൊച്ചി: കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ പങ്കുവെച്ച യൂട്യൂബർക്കെതിരെ കേസെടുത്തു. ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ അമൃത് സിംഗ് ഡാരനെതിരെയാണ് കേസെടുത്തത്.

ബിഎൻഎസ് 353(2), 192 വകുപ്പുകൾ ചുമത്തി ഫോർട്ട് കൊച്ചി പൊലീസാണ് കേസ് എടുത്തത്. കേരളത്തിൽ മതസ്പർദ്ധയുണ്ടാക്കും വിധമായിരുന്നു വീഡിയോ. ഫോർട്ട് കൊച്ചി പശ്ചാത്തലമാക്കിയായിരുന്നു വിവാദ പരാമർശങ്ങൾ.

ഫോർട്ട് കൊച്ചി നിറയെ മുസ് ലിംകളാണെന്നും കേരളം അപകടത്തിലാണെന്നും കേന്ദ്രം ഇടപെടണമെന്നുമാണ് 'ലിറ്റിചോക്കപ്പ്' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നത്.

'ഈ വീഡിയോ ചെയ്തതിന് ശേഷം എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, അതിന്റെ പൂർണ ഉത്തരവാദിത്തം കേരള സർക്കാരിനായിരിക്കും. കാരണം ഇപ്പോൾ ഞാൻ കേരളത്തിലാണ് ഉള്ളത്, ഫോർട്ട് കൊച്ചിയിലാണ് താമസിക്കുന്നത്. ഫോർട്ട് കൊച്ചിയെക്കുറിച്ച് എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. എന്നൊക്കെയാണ് യൂട്യൂബർ പറഞ്ഞിരുന്നത് 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories