Share this Article
സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു;മൂന്ന് ജില്ലകളിൽ ചുവപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു
Heavy Rainfall in Kerala

സംസ്ഥാനത്ത് തുലാ വര്‍ഷം ശക്തമാകുന്നു. മൂന്ന് ജില്ലകളിൽ ചുവപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ്   മുന്നറിയിപ്പ്. 10 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി,തൃശൂര്‍ ,പാലക്കാട്‌, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതാ മേഖലകളിലുള്ളവരും മലയോരമേഖലകളിലുള്ളവരും കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories