Share this Article
ശബരിമല ഹെല്‍ത്ത് കാര്‍ഡ് തട്ടിപ്പ്; സീതത്തോട്ടിലെ 'അമ്മ' ക്ലിനിക്കിന് എതിരെ കേസ്
Health Card Fraud

ശബരിമല ഹെല്‍ത്ത് കാര്‍ഡ് തട്ടിപ്പില്‍ സ്വകാര്യ ക്ലിനിക്കിനെതിരെ കേസ്. പത്തനംതിട്ട സീതത്തോട്ടിലെ 'അമ്മ' ക്ലിനിക്കിന് എതിരെയാണ് കേസെടുത്തത്. ശബരിമലയിലെ ഹോട്ടല്‍ ജീവനക്കാര്‍ക്കായാണ് വ്യാജ ഹെല്‍ത്ത് കാര്‍ഡുകള്‍ ക്ലിനിക്ക് നിര്‍മ്മിച്ചു നല്‍കിയത്. 17 ഹെല്‍ത്ത് കാര്‍ഡുകളാണ് ആരോഗ്യവകുപ്പ് സ്‌ക്വാഡ് കഴിഞ്ഞദിവസം പിടികൂടിയത്. കാര്‍ഡിന്റെ ആവശ്യക്കാര്‍ നമ്പര്‍ മാറി വിളിച്ചത് ആരോഗ്യവകുപ്പിലെ ചില ഉദ്യോഗസ്ഥരെയായിരുന്നു. തുടര്‍ന്ന്, ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകാരെ പിടികൂടിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories