Share this Article
PSC ചെയർമാനെയും അംഗങ്ങളെയും പിരിച്ച് വിടണമെന്ന ഗവര്‍ണറുടെ ശുപാര്‍ശ ഭരണഘടനാ വിരുദ്ധം; പിണറായി വിജയൻ
Kerala CM Pinarayi Vijayan Criticizes Governor’s Recommendation on PSC Members

 പി എസ് സി ചെയർമാനെയും അംഗങ്ങളെയും പിരിച്ച് വിടണമെന്നുള്ള ഗവര്‍ണ്ണറുടെ ശുപാര്‍ശ ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. കടുത്ത അധികാര ദുര്‍വിനിയോഗമാണ് നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പ്രസ്താവനയില്‍ അറിയിച്ചു. PSC അംഗങ്ങളുടെ കാലാവധി 6 വര്‍ഷമാണ്.കാലാവധിക്കകം ചെയര്‍മാനേയും അംഗത്തേയും നീക്കണമെങ്കില്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. പരാതിയില്‍ സുപ്രീം കോടതി അന്വേഷണം നടത്തി ചെയര്‍മാനേയും അംഗങ്ങളെയും നീക്കം ചെയ്യണം.അത്തരത്തിലൊരു അന്വേഷണ വിചാരണ കേരളത്തില്‍ ഉണ്ടായിട്ടില്ല.അതുകൊണ്ടുതന്നെ ഗവര്‍ണ്ണര്‍ക്ക് ഇത്തരത്തിലൊരു ശുപാര്‍ശ നല്‍കാന്‍ അധികാരമില്ല.സ്ഥാനം ഒഴിഞ്ഞ ഗവര്‍ണ്ണര്‍ പോകുന്ന പോക്കില്‍ നിയമവിരുദ്ധ ഇടപെടലുകളുടെ തുടര്‍ച്ച നടത്തിയന്നൊണ് മനസ്സിലാക്കുന്നത്.ക്രമക്കേട് ആരോപിച്ച് ഒരു സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള  ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിനെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് പിണറായി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories