Share this Article
ഫ്രാന്‍സില്‍ ജനകീയ പ്രക്ഷോഭം അതിശക്തം
Developments Reported in Public Demonstrations Across France

വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ്, കാര്യക്ഷമമല്ലാത്ത പൊതുസേവനങ്ങള്‍, വിദ്യാലയങ്ങളുടെ ശോചനീയാവസ്ഥ തുടങ്ങിയ പ്രതിസന്ധികള്‍ക്കെതിരെ ഫ്രാന്‍സില്‍ ജനകീയ പ്രക്ഷോഭം അതിശക്തം. കനത്ത സുരക്ഷാനടപടികള്‍ വകവയ്ക്കാതെ പ്രക്ഷോഭം വീണ്ടും ശക്തമാകുകയാണ്. ശനിയാഴ്ച മാത്രം കുറഞ്ഞത് നാലു ലക്ഷത്തോളം ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചെന്നും, ഇതില്‍ 1.10 ലക്ഷം പേര്‍ പാരിസില്‍ നിന്നുള്ളവരാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 1000 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊള്ളയും അക്രമങ്ങളും തടയാന്‍ പോലീസ് കനത്ത ജാഗ്രതയിലാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിവിധ നഗരങ്ങളിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തോക്കുകളും പടക്കങ്ങളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തതായി സര്‍ക്കാര്‍ വ്യക്തമാക്കി. പാരിസിലെ പ്രക്ഷോഭത്തെ നേരിടാന്‍ 70,000 പേരടങ്ങുന്ന പൊലീസ് സംഘത്തെയാണ് വിന്യസിച്ചത്. പാരിസ് നഗരത്തിനു പുറത്തും പ്രക്ഷോഭം ശക്തിപ്പെടുകയാണ്.  പാരിസ് നഗരത്തിലെ വിവിധ മ്യൂസിയങ്ങള്‍ അടച്ചുപൂട്ടി. കടകളും അടച്ചിട്ടു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories