Share this Article
News Malayalam 24x7
ജനറൽ ആശുപത്രിയിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സ; ആരോഗ്യമന്ത്രി ചർച്ച നടത്തും
24-Hour Specialty Treatment in General Hospitals

സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കുന്നതിന് മുന്നോടിയായി ഡോക്ടര്‍മാരുടെ സംഘടനയുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്ന് ചര്‍ച്ച നടത്തും. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുമായാണ് ചര്‍ച്ച. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെജിഎംഒയെ രംഗത്ത് എത്തിയിരുന്നു. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെയെും സ്റ്റാഫ് നഴ്‌സ് ഉള്‍പ്പെടെയുള്ളവരുടെയും തസ്തികകളും സൃഷ്ടിക്കാതെയാണ് സര്‍ക്കാര്‍ നീക്കമെന്നാണ് വിമര്‍ശനം. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ചത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ കൊല്ലം പുനലൂര്‍ ജില്ലാ ആശുപത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനം ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പിന്നീട് ആറു മാസത്തിനകം മറ്റ് ആശുപത്രികളിലേക്കും വ്യാപിപ്പിക്കും. മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോ, പീഡിയാട്രിക്‌സ്, ഗൈനക്കോളജി തുടങ്ങിയ സെപഷ്യാലിറ്റി സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories