Share this Article
News Malayalam 24x7
നേപ്പാളിൽ പ്രളയ ജലത്തിൽ ഒഴുകിയെത്തി ബാങ്ക് ലോക്കർ, കുത്തിത്തുറന്ന് ലക്ഷങ്ങൾ വാരിക്കൂട്ടി ആളുകൾ, 29 പേർ അറസ്റ്റിൽ
വെബ് ടീം
13 hours 44 Minutes Ago
1 min read
nepal

കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ ഒഴുകി വന്ന ബാങ്ക് ലോക്കര്‍ പൊളിച്ച് പണമെടുത്ത ആളുകള്‍ അറസ്റ്റില്‍. ഭോട്ടേകോശി നദിയുടെ തീരത്ത് നിന്നും ഒഴുകിയെത്തിയ ബാങ്ക് ലോക്കര്‍ ത്രിശൂലി നദിക്ക് സമീപമുള്ള ധാഡിങ് പ്രദേശത്താണ് അടിഞ്ഞത്. ലോക്കര്‍ തുറന്ന് ചിലർ പണം അപഹരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് നടപടി സ്വീകരിച്ചത്.

ലോക്കറിൽ ഏകദേശം 92,68,505 നേപ്പാളി രൂപ (ഏകദേശം 57 ലക്ഷം രൂപ) ആയിരുന്നു ഉണ്ടായിരുന്നത്.

സംഭവത്തിൽ 19നും 49നും ഇടയില്‍ പ്രായമുള്ള 29 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പണം കൈക്കലാക്കിയ ആളുകളില്‍ നിന്നും ഇവ പൊലീസ് തിരിച്ച് പിടിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories