Share this Article
ഉറക്കത്തിനിടയിൽ അപസ്‌മാരം; ടെലിവിഷൻ താരം അനുജിന്റെ മരണവാർത്ത അറിയിച്ച് സുഹൃത്ത്
വെബ് ടീം
1 hours 12 Minutes Ago
1 min read
ANUJ

മുംബൈ: ഉറക്കത്തിനിടയിൽ അപസ്മാരമുണ്ടായതിനെത്തുടർന്ന് ടെലിവിഷൻ നടൻ അനുജ് താക്കൂർ മരിച്ചു. 33 വയസായിരുന്നു. ധൂം മച്ചാവോ ധൂം, ബന്ധൻ സാത്ത് ജൻമോം കാ, ബീന്ദ് ബനൂംഗ ഗോദി ചദൂംഗ, മഹിസാഗർ എന്നീ ടിവി പരമ്പരകളിലൂടെ ശ്രദ്ധേയനായിരുന്നു. ഒക്‌ടോബർ 27നാണ് മരിച്ചത്. സൂഹൃത്തും കാസ്റ്റിംഗ് ഡയറക്‌ടറുമായ രൂപേഷ് സോനർ ആണ് മരണവാർത്ത സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്.

എല്ലാദിവസവും രാവിലെ 4.30ന് ഉറക്കമുണരുന്നയാളാണ് അനുജ് എന്ന് രൂപേഷ് പറയുന്നു. തുടർന്ന് ജോഗിംഗ് ഉൾപ്പെടെയുള്ള വ്യായാമം ചെയ്യും. എന്നാൽ മരണദിവസം അനുജ് രാവിലെ ഉറക്കമുണരാത്തതിനെത്തുടർന്ന് അമ്മ മുറിയിലെത്തിയപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടതെന്നും രൂപേഷ് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories