Share this Article
മകൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകി; 12കാരിയുടെ 21-കാരനായ കാമുകനെ പിതാവ് കുത്തിക്കൊലപ്പെടുത്തി
വെബ് ടീം
posted on 02-11-2026
1 min read
Abhimanyu

പെരമ്പല്ലൂർ: 12 വയസുകാരിയായ മകൾക്ക് ഫോൺ വാങ്ങിക്കൊടുത്ത 21-കാരനായ കാമുകനെ കുത്തിക്കൊലപ്പെടുത്തി പെൺകുട്ടിയുടെ പിതാവ്. വേപ്പന്തട്ട താലൂക്കിലെ വെൺബാവൂർ ഗ്രാമവാസിയായ എസ്. അഭിമന്യു (21) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ബാലസുബ്രഹ്‌മണ്യത്തെ (50) പോലീസ് അറസ്റ്റുചെയ്തു. തമിഴ്നാട്ടിലെ പെരമ്പലൂർ ജില്ലയിലെ വെൺബാവൂർ ഗ്രാമത്തിൽ ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.പെരമ്പല്ലൂരിലെ സ്വകാര്യ കോളേജിൽ രണ്ടാം വർഷ എംസിഎ (MCA) വിദ്യാർഥിയായിരുന്നു അഭിമന്യു. എട്ടാംക്ലാസുകാരിയായ തന്റെ മകളുമായുള്ള അഭിമന്യുവിന്റെ ബന്ധത്തെ സുബ്രഹ്‌മണ്യം നേരത്തേ തന്നെ വിലക്കിയിരുന്നു. മകളെ പറഞ്ഞ് വിലക്കിയതിനൊപ്പം തന്നെ മകളുമായുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകരുത് എന്ന് അഭിമന്യുവിനും ഇയാൾ താക്കീത് നൽകിയിരുന്നു എന്നാണ് വിവരം.എന്നാൽ ഇത് മുഖവിലയ്‌ക്കെടുക്കാതിരുന്ന അഭിമന്യു പെൺകുട്ടിയുമായുള്ള പ്രണയബന്ധം തുടരുകയായിരുന്നു. അടുത്തിടെ യുവാവ് പെൺകുട്ടിക്ക് ഒരു മൊബൈൽ ഫോൺ വാങ്ങി നൽകുകയും അവളുമായി സ്ഥിരമായി ബന്ധപ്പെടുന്നത് തുടരുകയും ചെയ്തു. ഇതറിഞ്ഞ പെൺകുട്ടിയുടെ പിതാവ് ഞായറാഴ്ച രാത്രി അഭിമന്യുവിന്റെ വീട്ടിലെത്തി ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചു.

സംസാരം വാക്കേറ്റമാവുകയും ഇത് കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. തർക്കത്തിനിടെ സുബ്രഹ്‌മണ്യം പരിസരത്ത് കിടന്നിരുന്ന ഇരുമ്പ് വടികൊണ്ട് അഭിമന്യുവിനെ അടിച്ചുവീഴ്ത്തി, ശേഷം അടികൊണ്ട് താഴെവീണ യുവാവിനെ കത്തികൊണ്ട് നെഞ്ചിൽ കുത്തുകയുമായിരുന്നു. അഭിമന്യു സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടു. പിന്നാലെ സുബ്രഹ്‌മണ്യൻ അവിടെനിന്നും രക്ഷപ്പെട്ടു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൈക്കലത്തൂർ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഹാത്മാഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് ആശുപത്രിയിലേക്ക് (MGMGH) മാറ്റി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് സുബ്രഹ്‌മണ്യത്തിനായി അന്വേഷണം ആരംഭിച്ച പോലീസ് വൈകാതെ ഇയാളെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories