Share this Article
News Malayalam 24x7
ശ്രീനന്ദയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു, കൊക്കകൾ കേന്ദ്രീകരിച്ചുള്ള തെരച്ചിൽ തുടരുന്നു
വെബ് ടീം
posted on 08-04-2026
1 min read
sreenandha

ചിക്കമം​ഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെൺകുട്ടിയെ കാണാതായ സംഭവത്തിൽ 24 മണിക്കൂർ കഴിഞ്ഞിട്ടും പുരോഗതിയില്ല. പ്രദേശത്തെ രണ്ട് കൊക്കകൾ കേന്ദ്രീകരിച്ചുള്ള തെരച്ചിലും അന്വേഷണവും തുടരുകയാണ്.

ഇന്നലെ വൈകിട്ടാണ് പത്താംക്ലാസ് വിദ്യാർത്ഥിനി ശ്രീനന്ദയെ കാണാതായത്.കുടുംബാംഗങ്ങൾക്കൊപ്പമാണ് കുട്ടി വിനോദസഞ്ചാരത്തിന് എത്തിയത്. കാഫിനടയിലെ ചന്ദ്രഗിരി മലയ്ക്ക് മുകളിൽ വെച്ചാണ് കുട്ടിയെ കാണാതായത്. പാലക്കാട് നിന്നെത്തിയ നാല്പത്സം അംഗ സംഘത്തിൽ ഉൾപ്പെട്ടതായിരുന്നു പതിനാലുകാരിയും. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയാണ് പെൺകുട്ടി. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories