Share this Article
News Malayalam 24x7
കളിക്കുന്നതിനിടെ ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീണു; പത്താം നിലയിൽ നിന്ന് താഴേക്ക് വീണ് 12 കാരന് ദാരുണാന്ത്യം
വെബ് ടീം
posted on 08-07-2026
1 min read
SAMEER

മുംബൈ: കൂട്ടുകാർക്കൊപ്പം ഒളിച്ചുകളിക്കുന്നതിനിടെ ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം. നെഹ്റു നഗറിഷ താമസിക്കുന്ന സമീർ ഷെയ്ഖ് ആണ് മരിച്ചത്.  മുംബൈയിലെ കുർളയിലെ ബഹുനില കെട്ടിടത്തിലാണ് നടുക്കുന്ന സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ കെട്ടിടത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

സുഹൃത്തുക്കൾക്കൊപ്പം ഒളിച്ചുകളിക്കുകയായിരുന്ന കുട്ടി പിടിക്കപ്പെടാതിരിക്കാൻ ഇടനാഴിക്കും ലിഫ്റ്റ് വാതിലിനും ഇടയിലുള്ള ഇടുങ്ങിയ സ്ഥലത്ത് ഒളിച്ചുനിൽക്കുകയായിരുന്നു. ഈ സമയം ലിഫ്റ്റിന്റെ വാതിൽ അപ്രതീക്ഷിതമായി തുറക്കുകയും കുട്ടി നേരെ ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീഴുകയുമായിരുന്നു. സുഹൃത്തുക്കൾ ഉടൻ തന്നെ കെട്ടിടത്തിലെ താമസക്കാരെ വിവരമറിയിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories