Share this Article
News Malayalam 24x7
ക്ഷേത്രത്തിലേക്ക് പോകവേ അപകടം, ഇന്ത്യൻ വിദ്യാർഥിനി അമേരിക്കയിൽ മരിച്ചു
വെബ് ടീം
posted on 09-07-2026
1 min read
US

ന്യൂയോർക്ക്: അമേരിക്കയിൽ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. ന്യൂയോർക്കിന്‍റെ വടക്കൻ മേഖലയിൽ ഉണ്ടായ വാഹനാപകടത്തിൽ ആന്ധ്രാപ്രദേശ് സ്വദേശിനിയായ പ്രസന്ന അറ്റ്ലൂരിയ ആണ് മരിച്ചത്.എൻടിആർ ജില്ലയിലെ ഇബ്രാഹിം പട്ടണം മണ്ഡലത്തിലെ മൂലപ്പാട് സ്വദേശിനിയാണ് പ്രസന്ന. ജൂലൈ അഞ്ചിനാണ് അപകടമുണ്ടായത്. അപകടത്തിൽ പ്രസന്നയ്ക്കൊപ്പം യാത്ര ചെയ്തിരുന്ന മറ്റൊരു യുവതിയും മരിച്ചു. പേസ് സർവകലാശാലയിലെ ലൂബിൻ സ്കൂൾ ഒഫ് ബിസിനസിൽ നിന്ന് അടുത്തിടെ പഠനം പൂർത്തിയാക്കിയ പ്രസന്ന ജോലിക്കായി ശ്രമിച്ചു വരുന്നതിനിടയിലാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാറിലേയ്ക്ക് പിന്നിൽ നിന്നു അതിവേഗത്തിൽ വന്ന വാഹനം ഇടിച്ചു കയറുകയായിരുന്നു.

സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിലേയ്ക്കു പോകവേയായിരുന്നു അപകടം. പ്രസന്നയുടെ പിതാവ് അറ്റ്ലൂരി വസന്ത റാവു കർഷകനാണ്. മാതാവ് ബാഗ് നിർമാണ യൂണിറ്റ് നടത്തിവരികയാണ്. പ്രസന്നയുടെ മൃതദേഹം ഇന്ത്യയിൽ എത്തിക്കുന്നതിനും മറ്റു ചെലവുകൾക്കും ധനസമാഹരണ ക്യാംപയിൻ ആരംഭിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories