Share this Article
News Malayalam 24x7
ജി സുധാകരന്റെ പ്രചരണത്തിനായി UDF ഇന്ന് മുതല്‍ പ്രചരണത്തിന് ഇറങ്ങും
 Congress Leaders Visit CPM Veteran G. Sudhakaran in Ambalappuzha

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം മാറുന്നു. മുതിർന്ന സിപിഎം നേതാവ് ജി. സുധാകരന്റെ അനുഭവസമ്പത്തും ജനസ്വാധീനവും മുൻനിർത്തി കോൺഗ്രസ് പ്രാദേശിക നേതൃത്വം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രിയാണ് യുഡിഎഫ് ജില്ലാ കൺവീനർ അടക്കമുള്ള പ്രമുഖ നേതാക്കൾ സുധാകരന്റെ വസതിയിലെത്തിയത്.

യുഡിഎഫ് ജില്ലാ കൺവീനർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കോൺഗ്രസ് ജില്ലാ ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ എന്നിവരടങ്ങുന്ന സംഘമാണ് ജി. സുധാകരനെ കാണാനെത്തിയത്. ഏകദേശം അരമണിക്കൂറോളം നീണ്ട ചർച്ചയിൽ മണ്ഡലത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിഷയമായി. സന്ദർശനത്തിന് ശേഷം ജി. സുധാകരന് പൂർണ്ണ പിന്തുണ നൽകുന്നതായി നേതാക്കൾ മാധ്യമങ്ങളോട് വ്യക്തമാക്കി.


മുതിർന്ന നേതാവെന്ന നിലയിൽ സുധാകരനുള്ള വ്യക്തിപ്രഭാവം വോട്ടായി മാറുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ തന്നെ മണ്ഡലത്തിൽ സജീവ പ്രചരണ പരിപാടികളുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസിന്റെ തീരുമാനം. സുധാകരന്റെ വീട്ടിലെ ചർച്ചകൾക്ക് ശേഷം പ്രവർത്തകർ ആവേശത്തിലാണ്.


അമ്പലപ്പുഴയിലെ സിറ്റിംഗ് എംഎൽഎ കൂടിയായിരുന്ന ജി. സുധാകരന്റെ നിലപാടുകൾ തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories