Share this Article
News Malayalam 24x7
സൗദി അറേബ്യയിലെ ഇറാൻ ആക്രമണം: ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു
വെബ് ടീം
posted on 20-03-2026
1 min read
saudi

അബുദാബി: സൗദി അറേബ്യയിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി ഇന്ത്യൻ എംബസി. 18ന് നടന്ന ആക്രമണത്തിലാണ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടത്. ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

ഇതോടെ ആറ് ഇന്ത്യക്കാരാണ് സംഘര്‍ഷത്തില്‍ ഇതുവരെ മരിച്ചത്. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. റിയാദിലെ ഇന്ത്യന്‍ എംബസിയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഈദുല്‍ ഫിത്‌ര്‍ ദിനത്തിലും ആക്രമണങ്ങള്‍ ഒഴിയാതെ പശ്ചിമേഷ്യ. സൗദിയിലും കുവൈത്തിലും ബഹ്റൈനിലും ഇറാന്‍ ആക്രമണമുണ്ടായി.  ഇറാഖില്‍ കുടുങ്ങിയ 15 ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍ മടങ്ങി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories