Share this Article
News Malayalam 24x7
ഗദ വഴിപാട് നടത്തി രമേശ് ചെന്നിത്തല; കാര്യസാധ്യത്തിനും ഐശ്വര്യത്തിനും ദോഷം അകറ്റുന്നതിനും പ്രധാനം
വെബ് ടീം
18 hours 12 Minutes Ago
1 min read
ramesh chennithala

മലപ്പുറം: കാര്യസിദ്ധിക്കും ദോഷമകറ്റാനും വഴിപാടുമായി രമേശ് ചെന്നിത്തല. മലപ്പുറം ആലത്തിയൂർ ഹനുമാൻകാവിലാണ് രമേശ് ചെന്നിത്തല ഗദ സമർപ്പണ വഴിപാട് നടത്തിയത്. രാവിലെ ക്ഷേത്രത്തിലെത്തിയാണ് വഴിപാട് നേർന്നത്. കാര്യസാധ്യത്തിനും ഐശ്വര്യത്തിനും ദോഷം അകറ്റുന്നതിനും സമർപ്പിക്കുന്നതാണ് ഗദ വഴിപാട്.

ഹനുമാൻ്റെ പ്രധാന ആയുധമായ ഗദ സമർപ്പിക്കുന്നതിലൂടെ കഠിനമായ തടസങ്ങൾ നീങ്ങുമെന്നും ദോഷങ്ങൾ മാറുമെന്നുമാണ് വിശ്വാസം. ശനി, ചൊവ്വ, വെള്ളി ദിവസങ്ങളിലും ഹനുമാൻ ജയന്തി പോലുള്ള വിശേഷ ദിവസങ്ങളിലും ഈ വഴിപാട് നടത്തുന്നതിന് കൂടുതൽ പ്രാധാന്യമുണ്ടെന്നാണ് വിശ്വാസം. അവിൽ നിവേദ്യം ,നെയ് വിളക്ക് വഴിപാടുകളും രമേശ് ചെന്നിത്തല നടത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories