മുഖ്യതെരഞ്ഞടുപ്പ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ ഡല്ഹി പൊലീസ് മര്ദിച്ചെന്ന എന്എസ് യു നേതാവിന്റെ പരാതിയില് കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ്. എന്എസ്യു നേതാവ് ആതിര വിജയന്റെ പരാതിയിലാണ് നടപടി. ആതിര ഡിജിപിക്ക് പരാതി നല്കിയിരുന്നു. കഴിഞ്ഞ 13 ന് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട മാര്ച്ചിനിടെ ഡല്ഹി പൊലീസ് ബസിനുള്ളില് വച്ച് ക്രൂരമായി മര്ദിച്ചുവെന്നായിരുന്നു ആതിരയുടെ പരാതി. ആരെയും പ്രതി ചേര്ക്കാതെ സീറോ എഫ്ഐആറാണ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാഹുല് ഗാന്ധിക്കൊപ്പം മാധ്യമങ്ങളെ കണ്ട് ആതിര പൊലീസ് അതിക്രമം ആതിര വിവരിച്ചിരുന്നു. ഡല്ഹി പൊലീസ് അതിക്രമത്തില് ആദ്യമായാണ് മറ്റൊരു സംസ്ഥാനത്ത് കേസ് എടുക്കുന്നത്.