ഡല്ഹിയില് പ്രതിഷേധങ്ങള് ശക്തമാകുന്നതിനിടെ കോടതി വളപ്പിലെ പ്രതിഷേധങ്ങളും ജുഡീഷ്യല് സംവിധാനത്തെ തടസപ്പെടുത്തുന്നതും ചോദ്യംചെയ്തുള്ള ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇന്ത്യ സഖ്യത്തിന്റെ സുപ്രീംകോടതി മാര്ച്ചിന് പിന്നാലെ ബിജെപി നേതാവും മുതിര്ന്ന അഭിഭാഷകനുമായ ഗൗരവ് ഭാട്ടിയ ആണ് ഹര്ജി നല്കിയത്. കോടതി പരിസരത്തെ രാഷ്ട്രീയ പ്രതിഷേധങ്ങള് പൂര്ണമായും ഒഴിവാക്കണമെന്ന് ആവശ്യം. കോടതി നടപടികളെയും ജുഡീഷ്യല് സംവിധാനത്തെയും വെല്ലുവിളിക്കുന്ന രാഷ്ട്രീയ നേതാക്കള്ക്കെതിരെ നടപടിയെടുക്കണമെന്നും ഹര്ജിയില് ആവശ്യമുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി, മല്ലികാര്ജുന് ഖാര്ഗെ, പ്രിയങ്കാ ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയവരെ പ്രതികളാക്കിയുമാണ് ഹര്ജി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഇന്ത്യ സഖ്യത്തിന്റെ സുപ്രീംകോടതി മാര്ച്ചും തുടര്ന്നുണ്ടായ നാടകീയ രംഗങ്ങളും അരങ്ങേറിയത്.