Share this Article
News Malayalam 24x7
മതപരിവർത്തനം നടത്തിയാൽ സംവരണ ആനുകൂല്യം ലഭിക്കില്ല: സുപ്രീം കോടതി
Supreme Court

ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്‌താൽ സംവരണ ആനുകൂല്യം ലഭിക്കില്ലെന്ന് സുപ്രീം കോടതി.തമിഴ്‌നാട് സർക്കാരും സ്വകാര്യ വ്യക്തിയും നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. മതപരിവർത്തനം നടത്തുന്നതിലൂടെ ഒരു വ്യക്തിയുടെ മുൻകാല സാമൂഹികമോ സാമ്പത്തികമോ ആയ പിന്നാക്കാവസ്ഥ സ്വഭാവികമായി പുതിയ മതത്തിലെ പിന്നാക്ക വിഭാഗത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമപരമായ അടിസ്ഥാനമില്ലാതെ, കേവലം മതം മാറ്റത്തിന്റെ മാത്രം പേരിൽ ഒരു വിഭാഗത്തിന് സംവരണം നൽകുന്നത് സമൂഹത്തിൽ ഭിന്നതയ്ക്ക് കാരണമാകുമെന്നും കോടതി വ്യക്തമാക്കി. 2015-ൽ ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് മാറുകയും 2016-ൽ ഗസറ്റ് വിജ്ഞാപനം വഴി സമീർ അഹമ്മദ് എന്ന് പേര് മാറ്റുകയും ചെയ്ത വ്യക്തിക്ക് തമിഴ്‌നാട് സർക്കാർ സംവരണ ആനുകൂല്യം നൽകിയ ഉത്തരവ് ചോദ്യം ചെയ്തുള്ളതായിരുന്നു ഹർജി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories