Share this Article
News Malayalam 24x7
കേരളത്തിൽ തുലാവർഷമെത്തി: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, 4 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്
വെബ് ടീം
1 hours 19 Minutes Ago
1 min read
thulavarsham

തിരുവനന്തപുരം: സംസ്ഥാനത്ത് എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ 11 മണിയോടെ മഴ പെയ്തു തുടങ്ങിയെങ്കിലും ഇപ്പോൾ കേരളത്തിൽ  തുലാവർഷം എത്തിയതായി സ്ഥിരീകരണം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലിൽ ജാഗ്രത വേണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കി. ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.

മഞ്ഞ മുന്നറിയിപ്പ് 


15/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്


16/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്


17/10/2026: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്,

18/10/2026: കോഴിക്കോട്, വയനാട്, കണ്ണൂർ

19/10/2026: പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസര്‍കോട്


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories