അല്ബേനിയയില് വിദ്യാര്ഥികളുടെ സര്ക്കാര് വിരുദ്ധ പ്രക്ഷോഭത്തില് വന് സംഘര്ഷം. തലസ്ഥാന നഗരമായ ടിരാനയില് ഇന്നലെ നടന്ന പ്രതിഷേധമാണ് വന് സംഘര്ഷത്തില് കലാശിച്ചത്.രാജ്യത്തെ വിദ്യാഭ്യാസ ചെലവുകള് കുത്തനെ ഉയര്ന്നതും സര്വകലാശാലകളിലെ ശോചനീയാവസ്ഥയും സര്ക്കാരിന്റെ അഴിമതിയും ഉയര്ത്തിക്കാട്ടിയാണ് അല്ബേനിയയില് വിദ്യാര്ഥികള് തെരുവിലിറങ്ങിയത്.പ്രധാനമന്ത്രി എഡി റമാ രാജിവെയ്ക്കണമെന്ന ആവശ്യവും വിദ്യാര്ഥികള് ഉയര്ത്തുന്നുണ്ട്.
ആയിരക്കണക്കിന് വിദ്യാര്ഥികളാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് സംഘടിപ്പിച്ച റാലിയില് പങ്കെടുത്തത്. പിന്നാലെ മന്ത്രാലയത്തിന് നേരേ കല്ലേറുണ്ടായി. പ്രതിഷേധക്കാര് റോഡില് തീയിടുകയുംചെയ്തു. വിദ്യാഭ്യാസ മന്ത്രാലയത്തിനും തീയിട്ടു. നിരവധി വാഹനങ്ങളും അഗ്നിക്കിരയാക്കിയിട്ടുണ്ട് .സമീപത്തെ ബാങ്കിലും തീപ്പിടിത്തമുണ്ടായി.പൊലീസും വിദ്യാര്ഥികളും ഏറ്റമുട്ടിയതിനെ തുടര്ന്ന് ജലപീരങ്കിയും കണ്ണീര്വാതകവും ഉള്പ്പെടെ പ്രയോഗിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.