ഇറാന്‍-അമേരിക്ക സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതിനുള്ള ചര്‍ച്ചകളില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാനുമായി ഉടന്‍ കരാറില്‍ എത്തുമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബസന്റ് അറിയിച്ചു. ഹോര്‍മൂസില്‍ കപ്പലുകള്‍ക്ക് ടോള്‍ ഉണ്ടാകില്ലെന്നും ബെസെന്റ് പറഞ്ഞു. അന്തിമ ധാരണയില്‍ എത്തിയില്ലെങ്കിലും ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കുന്നതിലും ഹോര്‍മൂസ് തുറക്കുന്നതിലും ഒമാനുമായി നടത്തുന്ന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായിയും അറിയിച്ചു. അതിനിടെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ അഹമ്മദ് അല്‍താനി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി സംസാരിച്ചു. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായായിരുന്നു ചര്‍ച്ച.