തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളിലെ ഓറഞ്ച് മുന്നറിയിപ്പ് പിന്‍വലിച്ചു. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഓറഞ്ച് മുന്നറിയിപ്പാണ് പിന്‍വലിച്ചത്. ഇവിടങ്ങളിൽ മഞ്ഞ മുന്നറിയിപ്പാക്കി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മഞ്ഞ മുന്നറിയിപ്പും പിന്‍വലിച്ചിട്ടുണ്ട്. ഇന്ന് 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പും ഏഴ് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പുമാണ് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് മുന്നറിയിപ്പ് . ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ് .നാളെയും മറ്റന്നാളും 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച (6-8-2026) 7 ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പാണ്.
വെള്ളിയാഴ്ച (7-8-2026) കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, എന്നീ ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പും പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പുമാണ്.