സൗദിയില്‍ ആക്രമണം ശക്തമാക്കി ഹുതികള്‍. സൗദിയിലെ ഈസ്റ്റ് വെസ്റ്റ് ക്രൂഡ് ഓയില്‍ പൈപ്പ്ലൈന്‍ ലക്ഷ്യമാക്കി വീണ്ടും ഹൂതികളുടെ ആക്രമണമുണ്ടായി. പമ്പിങ് സ്റ്റേഷനുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. റിയാദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയും ആക്രമണമുണ്ടായി. തെക്കന്‍ സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത്, അഹദ് അല്‍ റുഫൈദ എന്നീ പ്രദേശങ്ങളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഹൂതിതകള്‍ തൊടുത്തുവിട്ട രണ്ട് ബാലസ്റ്റിക് മിസൈലുകള്‍ ആകാശത്തുവെച്ച് സൗദി സേന തടഞ്ഞ് നശിപ്പിച്ചതിനെ തുടര്‍ന്ന് മിസൈലിന്റെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയില്‍ പതിക്കുകയായിരുന്നു. സംഭവത്തില്‍ പ്രദേശത്തെ നിരവധി വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചു.