ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അര്‍ണാബ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു. കിഴക്കന്‍ തീരദേശ സംസ്ഥാനങ്ങളായ ഒഡീഷയും ആന്ധ്രാപ്രദേശും സ്‌കൂളുകള്‍ അടച്ചു. സംസ്ഥാനങ്ങളില്‍ ചുവപ്പ് മുന്നറിയിപ്പ്് നല്‍കിയിട്ടുണ്ട്.കടല്‍ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു. ശക്തമായ കാറ്റില്‍ വലിയ നാശനഷ്ടമാണ് സംഭവിച്ചത്.ബുധനാഴ്ച ചുഴലിക്കാറ്റ് തീരത്ത് എത്തും.ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന, ഛത്തീസ്ഗഡ്, പുതുച്ചേരി എന്നി സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന്ധ്രയില്‍ ജാഗ്രത കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിര്‍ദേശം നല്‍കി. ദേശീയ ദുരന്തനിവാരണ സേനയുടെ 10 യൂണിറ്റുകളെ സംസ്ഥാനത്ത് വിന്യസിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 115-125 കിലോമീറ്റര്‍ വേഗതയിലും 140 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശാനും സാധ്യതയുണ്ട്.