സുപ്രീംകോടതി പരിസരത്ത് ഇന്‍ഡ്യ സഖ്യം നടത്തിയ മാര്‍ച്ചിനിടെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകയെ തള്ളിയെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചാണ് രാഹുലിനും പൊലീസിനും നോട്ടീസ് അയച്ചത്. പ്രതിഷേധത്തിനിടെ സുപ്രീംകോടതിയുടെ ഗേറ്റിന് സമീപം രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിനായി കാത്തുനില്‍ക്കവെ മൈക്ക് നീട്ടിയ തന്നെ രാഹുല്‍ ഗാന്ധി കൈയില്‍ പിടിച്ച് ശക്തമായി വലിച്ചെന്നും തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ തള്ളിയതോടെ പടിക്കെട്ടിലേക്ക് വീണെന്നുമാണ് ആരോപണം. വണ്‍ഇന്ത്യ ന്യൂസ് ചാനലിലെ റിപ്പോര്‍ട്ടര്‍ റിച്ച പരാശറാണ് ആരോപണമുന്നയിച്ചത്. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും ബിജെപി വ്യാജപ്രചരണം നടത്തുകയാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.