Share this Article
ഇസ്രയേൽ പൊതുതെരഞ്ഞെടുപ്പ്: ഇന്ന് നിർണ്ണായക വിധി എഴുത്ത്
Israel Goes to Polls Today for 26th Parliamentary Election

ഇസ്രയേലിൽ ഇന്ന് വിധിയെഴുത്ത്. ദേശീയ പാർലമെന്റായ നെസെറ്റിലെ 120 സീറ്റുകളിലേക്കുള്ള 26-ാമത് തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണസഖ്യവും മുൻ സൈനിക മേധാവി ​ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യവും തമ്മിലാണ് മത്സരം. 2023 ഒക്ടോബർ ഏഴിന് രാജ്യത്തിന് നേരേയുണ്ടായ ഹമാസ് ആക്രമണത്തിന് ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണവിഷയവും ഹമാസ് ആക്രമണവും ഇസ്രയേലിന്റെ സൈനിക നടപടികളുമാണ്. രാജ്യം സ്വീകരിച്ച സൈനിക നടപടികളും സൈനിക വിജയങ്ങളും ഉയർത്തിക്കാട്ടിയാണ് നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഭരണപക്ഷമായ ലികുദ് പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. എന്നാൽ, ഒക്ടോബർ ഏഴിലെ സുരക്ഷാവീഴ്ചയടക്കമാണ് പ്രതിപക്ഷനേതാവായ ഐസൻകോട്ടും അദ്ദേഹത്തിന്റെ പാർട്ടിയായ യാഷാർ പാർട്ടിയും പ്രചാരണത്തിൽ മുഖ്യവിഷയമാക്കിയത്. ഏകദേശം അഞ്ച് ലക്ഷത്തോളം പുതിയ വോട്ടർമാർ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories