ചേരാനെല്ലൂര്‍ വാഹനാപകടക്കേസില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് ആവർത്തിച്ച് ആഭ്യാന്തര മന്ത്രി രമേശ് ചെന്നിത്തല..എഫ് ഐആർ ഇടാൻ വിമുഖത കാണിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും. പൊലീസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കണ്ണടച്ച് ന്യായീകരിക്കേണ്ട ബാധ്യത സര്‍ക്കാറിന് ഇല്ലെന്നും രമേശ് ചെന്നിത്തല.