Share this Article
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി: ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
Supreme Court

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം ഉള്‍പ്പടെ സമര്‍പ്പിച്ച ഹർജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഹര്‍ജി പരിഗണിച്ച് കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എസ്‌ഐആര്‍ സംബന്ധിച്ച് 2025 ജൂണിലും ഒക്ടോബറിലും 2026 മേയിലും പുറപ്പെടുവിച്ച ഉത്തരവുകള്‍ കമ്മീഷന്‍ ഏകകണ്ഠമായാണ് എടുത്തതെന്നും ഹര്‍ജിയിലെ ആരോപണങ്ങള്‍ ഒരു വാര്‍ത്താ റിപ്പോര്‍ട്ടിനെ മാത്രം അടിസ്ഥാനമാക്കി ഉള്ളതാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട സിപിഐ ഇന്ന് മനുഷ്യചങ്ങല രൂപീകരിക്കും. വരും ദിവസങ്ങളില്‍ ഇന്‍ഡ്യ സഖ്യവും പ്രതിഷേധം കടുപ്പിക്കും. വ്യാഴാഴ്ച പ്രതീകാത്മക വിചാരണയും നവംബര്‍ ഒന്നിന് 'വോട്ട് ബച്ചാവോ ദേശ് ബച്ചാവോ' മഹാറാലിയും സംഘടിപ്പിക്കും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories