പിഎസ് സി ക്രമക്കേട് വിവാദത്തിനിടെ രണ്ട് കേസ് കൂടി രജിസ്റ്റർ ചെയ്തു. ഖാദി ബോർഡിന് കീഴിൽ വരുന്ന വില്ലേജ് ഓയിൽ ഇൻസ്പെക്ടർ നിയമനം, ഫിഷറീസ് ഇൻസ്പെക്ടർ നിയമനം എന്നിവയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിഎസിയിലെ ഒരു ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കാണ് വില്ലേജ് ഓയിൽ ഇൻസ്പെക്ടർ നിയമനം ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. ഇവർക്ക് ഈ സ്ഥാനത്ത് തുടരാനുള്ള വിഞ്ജാപന യോഗ്യതയില്ലാതെയാണ് ജോലി നൽകിയതെന്നതാണ് പരാതി. ഇക്കാര്യത്തിൽ പ്രാധമിക അന്വോഷണം നടത്തിയ ശേഷമാണിപ്പോൾ രേഖകൾ ആവശ്യപ്പെടാൻ വേണ്ടി ആരെയും പ്രതി ചേർക്കാതെ ഒരു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചോദ്യപ്പേപ്പർ തയ്യാറാക്കിയതും റാങ്ക് പട്ടിക തയ്യാറാക്കിയതും സംശയാസ്പതമാണെന്ന് ചൂണ്ടിക്കാണിച്ചാണ് രണ്ടാമത്തെ പരാതി.