ആസൂത്രണം ബോർഡ് പരീക്ഷാ ക്രമക്കേടിൽ ക്രൈം ബ്രാഞ്ച് അന്വേഷണം റദ്ദാക്കണമെന്ന പിഎസ്സിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും ജസ്റ്റിസ് എ.ബദറുദ്ദീന്റെ അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി അന്വേഷണ പുരോഗതി വിശദീകരിക്കും. പ്രധാന പ്രതികളെ ചോദ്യം ചെയ്ത് തുടങ്ങിയെന്ന് അന്വേഷണം സംഘം കോടതിയെ അറിയിക്കും. കേസുമായി ബന്ധപ്പെട്ട് രണ്ട് PSC അംഗങ്ങളെ ഇന്ന് SIT ചോദ്യം ചെയ്യും .ചോദ്യം ചെയ്യൽ നടപടികൾ വീഡിയോയിൽ റക്കോർഡ് ചെയ്യും. അതെസമയം പിഎസ്സി ചെയർമാന് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് നോട്ടീസ് നൽകിയിരിക്കുന്നത്.