ആസൂത്രണം ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം റദ്ദാക്കണമെന്ന പിഎസ്സിയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത് നവംബര്‍ രണ്ടിലേക്ക് മാറ്റി. ജസ്റ്റിസ് എ.ബദറുദ്ദീന്റെ അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. ആദ്യ പരാതിക്കാരനായ ഉദ്യോഗാര്‍ത്ഥി ജയലാലിന് ഒബ്ജക്ഷന്‍ ഫയല്‍ ചെയ്യാന്‍ കോടതി സമയം നല്‍കി. പിഎസ്സിയെയും സര്‍ക്കാരിനെയും കോടതി ഇന്നും വിമര്‍ശിച്ചു. പിഎസ്സി ക്രമക്കേടില്‍ നടപടി എടുത്ത് തുടങ്ങിയിട്ടുണ്ടെന്നും പിന്നെ എന്തിനാണ് അന്വേഷണം നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാര്‍ ചോദിച്ചു. എന്തൊക്കെ സൂത്രം ഇതിലുണ്ടായാലും സത്യം പുറത്തുവരുമെന്നും കോടതി പറഞ്ഞു.