Share this Article
തേനിയിലെ കൂട്ട ജയിൽ ചാട്ടം; 9 ജയില്‍ ജീവനക്കാർക്ക് സസ്പെൻഷൻ
Theni Jailbreak

തമിഴ്നാട് തേനി ആണ്ടിപെട്ടിയിലെ ജില്ലാ ജയിലില്‍ നിന്ന് 17 പേര്‍ ജയില്‍ ചാടിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ഇതോടെ പിടിയിലായവരുടെ എണ്ണം 12 ആയി. അതേസമയം 9 ജയില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ജയില്‍ ചാടിയ ബാക്കി 5 പേര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. കേസില്‍ നാല് പേരെ സമീപത്തുളള വനത്തില്‍ നിന്നാണ് പിടികൂടിയത്. ജയില്‍ ജീവനക്കാരെ ആക്രമിച്ചാണ് വിചാരണാ തടവുകാര്‍ രക്ഷപ്പെട്ടത്. തടവുകാരുടെ ആക്രമണത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി വൈകി തടവുകാര്‍ നടത്തിയ 'അപസ്മാര നാടകമാണ്' ജയില്‍ചാട്ടത്തിന് വഴിയൊരുക്കിയത്. ഒരേ സെല്ലില്‍ കഴിയുകയായിരുന്ന തടവുകാരില്‍ ഒരാള്‍ക്ക് കഠിനമായ അസുഖമാണെന്ന് തടവുകാര്‍ നിലവിളിച്ചതോടെയാണ് അധികൃതരെത്തിയത്. വൈദ്യസഹായം നല്‍കാനായി ജയില്‍ ജീവനക്കാര്‍ വാതില്‍ തുറന്ന നിമിഷം, ഉള്ളിലുണ്ടായിരുന്നവര്‍ ഒന്നടങ്കം ജീവനക്കാരെ ക്രൂരമായി ആക്രമിച്ച് കീഴടക്കുകയും പുറത്തേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നു. പ്രതികള്‍ പാലക്കാട്, ഇടുക്കി അതിര്‍ത്തികള്‍ വഴി കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories